ഹിന്ദു-മുസ്ലീം പ്രണയം പ്രമേയമായ സിനിമ അനുവദിക്കില്ല ; ചിത്രീകരണം തടഞ്ഞ് സംഘ്പരിവാര്‍ ; ഉപകരണങ്ങള്‍ നശിപ്പിച്ചു

Jaihind Webdesk
Saturday, April 10, 2021

പാലക്കാട്  : സിനിമ ചിത്രീകരണം തടഞ്ഞ് സംഘ്പരിവാര്‍. കടമ്പഴിപ്പുറം വായില്യംകുന്ന് ക്ഷേത്രത്തില്‍ നടന്ന ചിത്രീകരണമാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിച്ചു. മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങായിരുന്നു ക്ഷേത്രത്തില്‍ നടന്നത്. ഹിന്ദു-മുസ്ലീം പ്രണയകഥ പറയുന്ന സിനിമ എവിടേയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിമുഴക്കിയതായും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.