സംഘപരിവാറും എസ് എഫ് ഐയും ഒരേ തൂവൽപ്പക്ഷികൾ : കെ മുരളീധരൻ

Jaihind Webdesk
Saturday, May 11, 2019

താത്പര്യം ഇല്ലാത്തവരും എസ് എഫ് ഐ യിൽ പ്രവർത്തിക്കണമെന്നതാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ യുടെ സമീപനം എന്ന് കെ മുരളീധരൻ എംഎൽഎ. സംഘപരിവാറും എസ് എഫ് ഐയും ഒരേ തൂവൽപ്പക്ഷികൾ ആണ്.

അസഹിഷ്ണുതയുടെ ദേശീയ മുഖം സംഘപരിവാറെങ്കിൽ കേരളത്തിലത് സിപിഎം ആണ്. യൂണിവേഴ്‌സിറ്റി കോളേജ് കാര്യവട്ടത്തേക്ക് മാറ്റണം .  കോളേജ് കെട്ടിടം ഒന്നുകിൽ ചരിത്ര മ്യൂസിയമാക്കണം, അല്ലെങ്കിൽ കെട്ടിടം  പൊളിച്ചു മാറ്റണമെന്നും കെ മുരളീധരൻ പറഞ്ഞു.