
മന്ത്രിസഭയില്‍ പോലും തീരുമാനമെടുക്കാതെ ധൃതിപെട്ട് പിഎംശ്രീയില്‍ ഒപ്പുവയ്ക്കാന്‍ കാരണക്കാരനായത് സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് ആണെന്ന വെളിപ്പെടുത്തലിന് ശേഷം സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷം എപ്പോഴും ആവര്‍ത്തിക്കുന്ന സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുന്നത്. ഇതിനെതിരെ പരിഹാസരൂപേണ രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ജി. വാര്യര്‍. ‘പാലോം പാലോം’ എന്ന നാടന്‍ പാട്ടിനെ പാരഡിയാക്കിയാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്. കരിമണല്‍ കേസിനും, മകള്‍ വീണാ വിജയനെതിരായുള്ള മാസപടി കേസിലടക്കം കേന്ദ്രത്തിന്റെ രക്ഷിക്കല്‍ ഇടപാടിനെയും അദ്ദേഹം കളിയാക്കി എഴുതിയിട്ടുണ്ട്.
കേന്ദ്രത്തില്‍ മോദി പറയുന്നതിന് അപ്പുറം പിണറായി വിജയന് ഇല്ലെന്നും അദ്ദേഹം പറയുന്നു. മോദി സര്‍ക്കാരിന്റെ വോട്ട് ചോരിക്കെതിരെ രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയപ്പോള്‍ മൗനം തുടര്‍ന്നതും അതിനെതിരെ ശബ്ദിക്കാതിരുന്നതും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ്. ഇരുവര്‍ക്കുമിടയിലെ കൂട്ടുകെട്ട് തന്നെയാണ് ഇതിനു പിന്നില്‍.