ബിജെപി സ്ഥാനാര്‍ത്ഥിയുടെ പുഷ്പാര്‍ച്ചന സിപിഎം-ബിജെപി അന്തര്‍ധാരയുടെ തെളിവ് : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, March 19, 2021

ആലപ്പുഴ : പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പുഷ്പാര്‍ച്ചന സിപിഎം-ബിജെപി അന്തര്‍ധാരയുടെ തെളിവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം-ബിജെപി ഐക്യം കൂടുതല്‍ ശക്തിപ്പെടുന്നെന്നും അദ്ദേഹം ആരോപിച്ചു.

ആലപ്പുഴ നിയോജക മണ്ഡലം ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതിയാണ് രക്തസാക്ഷി മണ്ഡപത്തില്‍  പുഷ്പാർച്ചന നടത്തിയത്. നാമനിർദ്ദേശപത്രിക സമർപ്പണത്തിനു മുന്‍പ് ബിജെപി പ്രവർത്തകർക്കൊപ്പമെത്തി ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം മുഴക്കിയ ശേഷമായിരുന്നു സന്ദീപിന്‍റെ പുഷ്പാർച്ചന.