കൊല്ലം: പുതിയൊരു സമര ചരിത്രം തീർത്ത് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ തൊട്ടറിഞ്ഞ് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര നാളെ കൊല്ലം ജില്ലയിൽ പര്യടനം നടത്തും. കരിമണലിന്‍റെയും കശുവണ്ടിയുടെയും കയറിന്‍റെയും നാടായ കൊല്ലത്ത് പരമ്പരാഗത തൊഴിൽ മേഖലയും മത്സ്യത്തൊഴികളും ഉൾപ്പെടെ വിവിധ ജനവിഭാഗങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ ജനനേതാക്കൾ ചർച്ച ചെയ്യും. കൊട്ടാരക്കരയിലും കൊല്ലത്തും സമരാഗ്നിക്ക് ആവേശകരമായ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധത്തിന്‍റെ തീജ്വാല തീർത്ത് പ്രയാണം തുടരുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര നാളെ കൊല്ലം ജില്ലയിൽ പര്യടനം നടത്തും. പത്തനംതിട്ടയിലെ പര്യടനം പൂർത്തിയാക്കി കൊല്ലത്തെത്തുന്ന സമരാഗ്നി നായകർക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവേശകരമായ വരവേൽപ്പാണ് ഒരുക്കുന്നത്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് കൊട്ടാരക്കരയിൽ ആണ് ആദ്യ സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഡോ. ശശിതരൂർ എംപി കൊട്ടാരക്കര വീനസ് ഗ്രൗണ്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടർന്ന് കൊല്ലം നഗരത്തിലേക്ക് സമരാഗ്നി ജാഥയെത്തും. കൊല്ലം കന്‍റോൺമെന്‍റ് മൈതാനിയിൽ നടക്കുന്ന മേഖലായോഗം തെലങ്കാന മന്ത്രി ഡോ. ദൻസാരി അൻസൂയ സീതാക്ക ഉദ്ഘാടനം ചെയ്യും. കരിമണലിന്‍റെയും കശുവണ്ടിയുടെയും കയറിന്‍റെയും നാടായ കൊല്ലത്ത് പരമ്പരാഗത തൊഴിൽ മേഖലയും മത്സ്യ തൊഴികളും ഉൾപ്പെടെ വിവിധ ജനവിഭാഗങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ ചൊവ്വാഴ്ച രാവിലെ ജനനേതാക്കൾ ചർച്ച ചെയ്യും. ആശ്രാമം യൂനുസ് കൺവെൻഷൻ സെന്‍ററിലാണ് ജനകീയ ചർച്ചാ സദസ് നടക്കുന്നത്. ജനകീയ സദസിന് മുന്നോടിയായി നേതാക്കൾ മാധ്യമങ്ങളെയും കാണും.