സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര; ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് നേതാക്കള്‍

Jaihind Webdesk
Saturday, February 10, 2024

കാസർഗോഡ്: കാസർഗോഡുകരുടെ പ്രശ്നങ്ങളും, പരാതികളും കേട്ട് സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ നായകർ. സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും
ജനസദസ്സിൽ പങ്കെടുത്തു. മുനിസിപ്പൽ മിനി ഹാളിൽ നടന്ന ജനകീയ ചർച്ച സദസ്സിൽ സർക്കാർ നയങ്ങളുടെ ഇരകളായി മാറിയവരുമായി ഇരു നേതാക്കളും ആശയ വിനിമയം നടത്തി.

കാസർഗോഡ് ജില്ലയിലെ സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന നിരവധി പരാതികളാണ് നേതാക്കളുടെ മുന്നിലെത്തിയത്. എൻഡോസൾഫാൻ ഇരകളുടെ ദയനീയ ജീവിതമാണ് ജനകീയ ചർച്ചയിൽ ആദ്യം ഉയർന്നു വന്നത്. പൗരപ്രമുഖരല്ലാത്തവരെ ജനകീയ ചർച്ചാസദസ്സിൽ പങ്കെടുപ്പിച്ചതിന് നന്ദി പറയുവാനും ജനകീയ ചർച്ചാസദസ്സിന് പങ്കെടുത്തവർ സമയം കണ്ടെത്തി.

അടയ്ക്ക കർഷകരുടെ പ്രശ്നം, നാളികേര കർഷരുടെ പ്രശ്നങ്ങളും കാർഷിക വിളകളുടെ വില തകർച്ചയും, വന്യമൃഗശല്യവും കർഷകർ ജനകീയ ചർച്ചയിൽ നേതാക്കളോട് വിവരിച്ചു. ക്ഷേത്ര സ്ഥാനികർ, കോലധാരികൾ, ക്ഷേത്ര ജീവനക്കാരുടെ പ്രശ്‌നങ്ങളും നേതാക്കളുടെ മുന്നിലെത്തി.

ജില്ലയിലെ സെറീ ഫെഡ് ജീവനകാർക്ക് ശമ്പളം മുടങ്ങിയതും സങ്കട ഹർജിയായി നേതാക്കളുടെ മുന്നിലെത്തി. കാസർഗോഡെ മറാഠി വിഭാഗം ഉൾപ്പടെയുള്ള ഭാഷാ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളും, ജില്ലയിലെ ആദിവാസി, ഗോത്ര വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങളും സദസ്സിൽ അവതരിപ്പിച്ചു. ആരോഗ്യ രംഗത്തെ ജില്ലയുടെ പിന്നോക്കാവസ്ഥയും, തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് തിരദേശവാസികൾ നേരിടുന്ന പ്രശ്നങ്ങളും നേതാക്കളുടെ മുന്നിൽ പരാതിയായി എത്തി.

ബേക്കൽ ഫെസ്റ്റിലെ അഴിമതിയും, ചിമേനി മാലിന്യ പ്ലാൻ്റ് പ്രശ്നവും ജില്ലയിലെ കേന്ദ്ര സർവ്വകലാശാലയിലെ വിദ്യാർത്ഥികളും പ്രൊഫഷണൽ വിദ്യാർത്ഥികൾ അഭിമുഖികരിക്കുന്ന പ്രശ്നങ്ങളും തൊഴിലില്ലായ്മ , പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതും റേഷൻ ഷോപ്പ് ഡീലർമാരുടെ പ്രശ്നങ്ങളും ചർച്ചയിൽ ഉന്നയിച്ചു. അംഗൻവാടി ജീവനക്കാർ അഭിമുഖികരിക്കുന്ന വിവിധ പ്രശ്‌നങ്ങളും, ജില്ലയിലെ പൊതുമേഖല സ്ഥാപനമായ കെൽ- ബെൽജീവനകാർക്ക് ശമ്പളം കിട്ടാത്തതും ജീവനക്കാർ നേതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ അവർ നേരിട്ടെത്തി അവതരിപ്പിച്ചു.

വിവിധ മേഖലയിലെ ആളുകൾ ഉന്നയിച്ച പ്രശ്നങ്ങൾ പഠിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ പറഞ്ഞു.