ജനസാഗരമായി കോഴിക്കോട് കടപുറം; ജനങ്ങളുടെ ഹൃദയം കീഴടക്കി സമരാഗ്നി

Jaihind Webdesk
Monday, February 12, 2024

കോഴിക്കോട്: കോഴിക്കോട്കാരുടെ ഹൃദയം കീഴടക്കി സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര. പതിനായിരകണക്കിന് ആളുകളാണ് വടകരയിലും, കോഴിക്കോട് കടപുറത്തും നടന്ന മഹാറാലിയിൽ പങ്കെടുത്തത്.

കടുത്ത വെയിലിനെയും അവഗണിച്ച് ആയിരങ്ങളാണ് വടകരയിലെ സ്വീകരണ പൊതുയോഗം നടന്ന വടകര കോട്ടപറമ്പിലെത്തിയത്. ആവേശം അലയടിച്ച അന്തരീക്ഷത്തിൽ ജാഥനായകരെ പ്രവർത്തകർ സ്വീകരിച്ചു. മോദി-പിണറായി കൂട്ടുകെട്ട് തകർക്കുകയാണ് യുഡിഎഫ് ലക്ഷ്യമെന്ന് സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത കെ.മുരളീധരൻ എംപി പറഞ്ഞു.

കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന അഴിമതി കേസുകളിൽ പിണറായിയെ വഴിവിട്ട് സഹായിക്കുകയാണ് മോദി. പകരം ബിജെപി സംസ്ഥാന അധ്യക്ഷനെ കള്ളപ്പണക്കേസിൽ നിന്നു പിണറായി സംരക്ഷിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി പിണറായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യ ബോധമുള്ളവർ ജാഗ്രത പാലിക്കണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.തുടർന്ന് കോഴിക്കോട് എത്തിയ കെപിസിസി പ്രസിഡന്‍റിനും, പ്രതിപക്ഷ നേതാവിനും കോഴിക്കോടെ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.