സമരാഗ്നി കാസർഗോഡ് ജില്ലയില്‍; മുനിസിപ്പൽ മിനി ഹാളിൽ ജനകീയ ചർച്ചാ സദസ്

Jaihind Webdesk
Saturday, February 10, 2024

 

കാസർഗോഡ്: സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്ന് രാവിലെ ജനകീയ ചർച്ചാ സദസിൽ പങ്കെടുക്കും. കാസർഗോഡ് മുനിസിപ്പൽ മിനി ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ജനകീയ ചർച്ചാ സദസിൽ സർക്കാർ നയങ്ങളുടെ ഇരകളായി മാറിയവരുമായി നേതാക്കള്‍ ആശയ വിനിമയം നടത്തും.