ചെറുവത്തൂരിലെ ഷവര്‍മ മരണം; കാരണം ഷിഗെല്ല, സാല്‍മൊണെല്ല ബാക്ടീരിയ സാന്നിധ്യം

Sunday, May 8, 2022

 

കാസർഗോഡ് : ചെറുവത്തൂരിലെ ഐസ്‌ക്രീം ഷോപ്പിൽ നിന്ന് ഷവർമ കഴിച്ച് ഒരാൾ മരിക്കുകയും നിരവധി പേർ അസുഖ ബാധിതരാകുകയും ചെയ്തതിന്‍റെ കാരണം ഷിഗെല്ല, സാല്‍മൊണെല്ല ബാക്ടീരിയ ആണെന്ന് കണ്ടെത്തി. ഷവർമയിലെ പെപ്പർ പൗഡറിൽ നിന്നാണ് രോഗകാരികളായ സാൽമൊണെല്ലയുടെ സാന്നിധ്യം കണ്ടെത്തിയത്.

ചെറുവത്തൂരിലെ ഐഡിയൽ ഐസ്ക്രീം പാർലറിൽനിന്ന് കഴിച്ച ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റാണ് ദേവനന്ദ എന്ന പെൺകുട്ടി മരിച്ചത്. 52 പേർ ആശുപത്രിയിൽ ആയതും ഇതേത്തുടർന്ന് ഈ സ്ഥാപനത്തിൽ നിന്നും ശേഖരിച്ച ഷവർമ്മയുടെ സാമ്പിൾ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമൊണല്ലയുടേയും ഷിഗെല്ലയുടേയും സാന്നിധ്യവും പെപ്പർ പൗഡറിൽ സാൽമൊണെല്ലയുടെ സാന്നിധ്യവും കണ്ടെത്തി. പാർലറിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്‌തെങ്കിലും ഉടമ വിദേശത്തായതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.