വിശ്വസിക്കാനാകാത്ത വിയോ​ഗം,നഷ്ടപ്പെട്ടത് കൂടപ്പിറപ്പിനെ : സലിം കുമാർ

Jaihind Webdesk
Wednesday, December 22, 2021

കൊച്ചി: പിടിയുടെ വിയോ​ഗം വിശ്വാസിക്കാനാകാത്തതെന്ന് സലിം കുമാർ. വ്യക്തിപരമായും, സാമൂഹികപരമായും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. എപ്പോഴും നേരിനൊപ്പം നിന്ന വ്യക്തിത്വമായിരുന്നു. എന്‍റെ കുടുംബത്തിലെ ഒരം​ഗമായിരുന്നു അദ്ദേഹം. ഉറച്ച നിലപാടുകളിൽ തട്ടി പല സ്ഥാനമാനങ്ങളും അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. മനുഷ്യനോളം പ്രകൃതിയേയും അദ്ദേഹം സ്നേഹിച്ചു.

പരിസ്ഥിതി സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയമാണ്. ജനങ്ങൾക്കറിയാം പിടി യെ, സലിം കുമാർ പറഞ്ഞു.