പയ്യന്നൂരിലെ സജിത്ത് ലാല്‍ സ്മാരകവും കോണ്‍ഗ്രസ് മന്ദിരവും അടിച്ചുതകർത്തു ; അക്രമത്തിന് പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Monday, September 7, 2020

 

കണ്ണൂർ : പയ്യന്നൂരിലെ സജിത്ത് ലാൽ സ്മാരകത്തിന് നേരെ വീണ്ടും അക്രമം. പയ്യന്നൂർ അന്നൂർ റോഡിലെ സ്മാരക സ്തൂപവും കോൺഗ്രസ് മന്ദിരവും അടിച്ച് തകർത്തു. രാത്രിയിലാണ് അക്രമം നടന്നത്. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരെന്ന് കോൺഗ്രസ്.

സ്തൂപം തകർത്ത അക്രമികൾ വാതിൽ പൊളിച്ച് അകത്ത് കയറി ഫർണ്ണിച്ചറും, ടി.വി യും ഓഫീസ് രേഖകളും നശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയും സജിത്ത് ലാൽ സ്തൂപത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിലെ പ്രതികളെ പിടികൂടാത്തതാണ് വീണ്ടും അക്രമത്തിന് കാരണമായതെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ആരോപിച്ചു.