‘സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവെക്കണം’: കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, July 8, 2022

 

കണ്ണൂർ: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന് കെപിപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനയെ അടിസ്ഥാനമാക്കിയാണ്. രാജി സംബന്ധിച്ച സിപിഎം തീരുമാനത്തെ അടിസ്ഥാനമാക്കി കോൺഗ്രസ് സമരത്തെക്കുറിച്ച് തീരുമാനിക്കുമെന്ന് കെ സുധാകരൻ എംപി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.