കെ സുധാകരന് സിപിഎമ്മിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; സജി ചെറിയാന്‍റെ പ്രസ്താവന മര്യാദകേട്; എം ലിജു

Jaihind Webdesk
Tuesday, November 15, 2022

കൊച്ചി : കെ.പി.സി.സി പ്രസിഡന്‍റ്  കെ.സുധാകരനെതിരായ മുൻ മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന മര്യാദകേടാണെന്ന് മുൻ ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ്  എം.ലിജു. ഇന്ത്യൻ ഭരണഘടനയെ അപമാനിച്ചതിൻ്റെ പേരിൽ മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് സജി ചെറിയാനെന്നും കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിക്കിടെ വനിത പഞ്ചായത്ത് പ്രസിഡന്‍റിനെ പോലും അപമാനിച്ച സജി ചെറിയാൻ്റെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും എം.ലിജു പറഞ്ഞു. പ്രസംഗത്തിനിടെ പിഴവ് പറ്റിയ വാക്കിന് ഖേദം പ്രകടിപ്പിച്ചിട്ടും കെ.സുധാകരനെ വേട്ടയാടാനാണ് സി.പി.എം ശ്രമിക്കുന്നത്.കെ.സുധാകരനെ പൊതു സമൂഹത്തിന് മുന്നിൽ ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ടന്നും അദ്ദേത്തിന് സി.പി.എമ്മിൻ്റെ മതേതര സർട്ടിഫിക്കറ്റ് ആവശ്യമില്ലന്നും എം.ലിജു വ്യക്തമാക്കി.