സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല; സൂചന നല്‍കി കോടിയേരി

Jaihind Webdesk
Friday, July 8, 2022

Kodiyeri Balakrishnan

 

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് മന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടിവന്ന സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജി വെക്കില്ലെന്ന സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍. സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കുമോ എന്ന ചോദ്യത്തിന് പ്രതിപക്ഷം ഉന്നയിക്കുന്നതിന് അനുസരിച്ച് ആരെങ്കിലും എംഎൽഎ സ്ഥാനം രാജിവച്ചിട്ടുണ്ടോ എന്നായിരുന്നു കോടിയേരിയുടെ മറുപടി. ഇക്കാര്യങ്ങളിൽ പാർട്ടിക്ക് നിലപാടുണ്ട്. അതനുസരിച്ചാണ് നടപടി എടുത്തിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.

സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ വിഭജിക്കുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാണ് വകുപ്പുകൾ വിഭജിക്കേണ്ടതെന്ന് കോടിയേരി മറുപടി നൽകി. അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് പാർട്ടി നിർദേശം നൽകി. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എകെജി സെന്‍ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.