മോഡലുകളുടെ മരണം : സൈജു തങ്കച്ചന്‍ ലഹരിക്കടിമയെന്ന് കമ്മീഷണർ

Jaihind Webdesk
Tuesday, November 30, 2021

മോഡലുകളുടെ മരണത്തില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്‍ ലഹരിക്കടിമ എന്ന് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു. സൈജുവിന്‍റെ ഉപദ്രവത്തിന് ഇരയായവര്‍ പരാതി നല്‍കിയാല്‍ കേസ് എടുക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.സൈജു മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണമെന്നും കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു പറഞ്ഞു.ഡിജെ പാര്‍ട്ടികളില്‍ സൈജു എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നു.

മാരാരിക്കുളത്ത് നടന്ന ലഹരി പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റുകളും പൊലീസിന് ലഭിച്ചു. ഇന്നലെ അന്വേഷണസംഘം സൈജുവിന്‍റെ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സൈജുവിന്‍റെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.