
ഷാര്‍ജ ( യുഎഇ ) : ഇടതു സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദന്. ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയില്‍ നീങ്ങരുതെന്ന് സച്ചിദാനന്ദന് പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു കവി. പി.എം ശ്രീയില്‍, പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഈ മറുപടി. പാര്‍ട്ടിക്ക് പറ്റാത്തതും താന്‍ പറയുമെന്ന് നേരത്തെ പറഞ്ഞതാണെന്നും ചൂണ്ടിക്കാട്ടി. പണത്തിന് വേണ്ടി എന്തും ചെയ്യാമോയെന്നും അദേഹം ചോദിച്ചു.
രാജ്യത്ത് ചരിത്രത്തെ മാറ്റി എഴുതാനുള്ള ശ്രമങ്ങള്‍ക്കെതിരെയും അദേഹം വിമര്‍ശനം നടത്തി. ഒരു ജനതയുടെ ഓര്‍മ്മയാണ് ചരിത്രമെന്നും അത് നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും നഷ്ടപ്പെടുക എന്നത് വലിയ ദുഃഖമാണെന്നും കേരള സാഹിത്യ അക്കാദമി അധ്യക്ഷനായ സച്ചിദാനന്ദന് പറഞ്ഞു.
ELVIS CHUMMAR
JAIHIND TV DUBAI NEWS BUREAU