രാജീവ് ഗാന്ധിയുടെ 81 ജന്മദിനം സദ്ഭാവന ദിവസമായി ആചരിച്ചു. കോഴിക്കോട് ഡിസിസി ഓഫീസില്‍ രാജീവ് ഗാന്ധി ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ഡിസിസി പ്രസിഡണ്ട് കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷന്‍ വഹിച്ച ചടങ്ങില്‍ ലീഡര്‍ കെ. കരുണാകരന്‍ മന്ദിരത്തിന്‍ നടന്ന അനുസ്മരണം മുന്‍ കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ ഉള്ള സര്‍വവിശ്വാസ്യതയും കളഞ്ഞു കുടിച്ച് തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറയ്ക്കാന്‍ ശ്രമിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നും രാജ്യ സമ്പത്ത് അദാനി-അംബാനിമാര്‍ക്ക് വീതിച്ചു നല്‍കുകയാണ് മോദി സര്‍ക്കാര്‍ എന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.