ശബരീനാഥന്‍റേത് രാഷ്ട്രീയപ്രേരിതമായ അറസ്റ്റ്: രമേശ് ചെന്നിത്തല

Tuesday, July 19, 2022

തൃശൂർ: ശബരീനാഥന്‍റേത് രാഷ്ട്രീയ പ്രേരിതമായ അറസ്റ്റെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുൻകൂർ ജാമ്യത്തിനപേക്ഷിച്ച സമയത്തെ അറസ്റ്റ് ശരിയല്ല. പ്രതിഷേധം ആസൂത്രിതം എന്ന് പറയാൻ കഴിയില്ല. കോണ്‍ഗ്രസ് നേതാക്കളാരും പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇ.പി ജയരാജൻ ചെയ്ത കുറ്റമൊന്നും യൂത്ത് കോൺഗ്രസുകാർ ചെയ്തിട്ടില്ല. എന്നാൽ ജയരാജനെതിരെ സർക്കാർ നടപടിയെടുക്കുന്നില്ല. വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും ചെന്നിത്തല തൃശൂരിൽ പറഞ്ഞു.