‘വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ടപ്പോഴും തളർന്നില്ല, അനില്‍ അക്കര എന്ന മനുഷ്യനോടുള്ള ബഹുമാനം വർധിക്കുകയാണ്’; കുറിപ്പ്

Wednesday, February 15, 2023

ലൈഫ് മിഷനിലെ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്ന മുന്‍ എംഎല്‍എ അനില്‍ അക്കരയ്ക്ക് അഭിവാദ്യം അർപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍. നിരവധി വെല്ലുവിളികളും വ്യക്തിഹത്യയും ഭീഷണിയും നേരിട്ടപ്പോഴും തളരാതെ ലൈഫ് അഴിമതിക്കേസുമായി മുന്നോട്ടുപോയ അനില്‍ അക്കര എന്ന മനുഷ്യനോടുള്ള ബഹുമാനം വർധിക്കുകയാണെന്ന് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ.എസ് ശബരീനാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്നത് അനിൽ അക്കരയാണ്. അതിന്‍റെ പേരിൽ അദ്ദേഹം നേരിടേണ്ടിവന്ന വെല്ലുവിളികൾ ചെറുതല്ല. പാവങ്ങളുടെ വീട് മുടക്കാൻ നോക്കി എന്ന ക്യാമ്പയിൻ ആയിരുന്നു പ്രധാനം. സോഷ്യൽ മീഡിയയിലും പുറത്തും വ്യക്തിപരമായ അധിക്ഷേപവും ഭീഷണിപ്പെടുത്തലും വർധിച്ചപ്പോഴും തളരാതെ ലൈഫ് അഴിമതി കേസുമായി അദ്ദേഹം മുന്നോട്ടുപോയി.
ഇപ്പോഴത്തെ വാർത്തകൾ കാണുമ്പോൾ അനിൽ അക്കര എന്ന മനുഷ്യനോടുള്ള ബഹുമാനം വർദ്ധിക്കുകയാണ്. അഭിവാദ്യങ്ങൾ…