ശബരിമല യുവതീ പ്രവേശനം; രഹ്ന ഫാത്തിമയക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സംസ്ഥാനം

Jaihind Webdesk
Sunday, December 18, 2022

ന്യൂഡല്‍ഹി :  രഹ്ന ഫാത്തിമയക്ക് ജ്യാമ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ട് സംസ്ഥാനം. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ജ്യാമ വ്യവസ്ഥയിൽ ഇളവ് നല്‍കരുതെന്നാണ് ആവശ്യം. സുപ്രീം കോടതിയിൽ സംസ്ഥാനം സത്യവാങ്മൂലം സമർപിച്ചു. കോടതി നൽകിയ വ്യവസ്ഥകൾ പലകുറി ലംഘിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സംസ്ഥാനത്തിനായി കൗൺസിൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്. യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസാണ് കേസെടുത്തത്. ഈ കേസിൽ ഹൈക്കോടതി നൽകിയ  ജാമ്യത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ ഹർജി നൽകിയത്.