ശബരിമലയില്‍ വിധി നാളെ

Jaihind Webdesk
Wednesday, November 13, 2019

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവും ആയി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളിലെ വിധി വ്യാഴാഴ്ച്ച. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചായിരിക്കും വിധി പറയുക. ഏറെ വിവാദമായ ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ വിധിയെ ചോദ്യം ചെയ്ത് വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ് നാളെ വിധിയുണ്ടാകുക. കഴിഞ്ഞ വര്‍ഷമാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധി സുപ്രീം കോടതി ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ചത്. യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ 57 റിവ്യൂ ഹര്‍ജികളാണ് ഫയല്‍ ചെയ്തത്.