തങ്കി അങ്കി ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, December 24, 2023

 


ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് യൂത്ത് കോണ്‍ഗ്രസ് ഹെല്‍പ്പ് ഡസ്‌ക്കിന്റെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കി. രാവിലെ 11.30 ഓടെ എത്തിയഘോഷയാത്രയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.സംസ്ഥാന സെക്രട്ടറി നഹാസ്പത്തനംതിട്ട, ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതി പ്രസാദ്, അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മനോഷ് ഇലന്തൂര്‍, കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ തൗഫീക്ക് രാജന്‍, സലീല്‍ മുഹമ്മദ് സാലി,അഡ്വ:ലിനു മാത്യു മള്ളേത്ത്,സുനില്‍ യമുന, മുഹമ്മദ് റാഫി,ജിതിന്‍ രാജ്, ഷാനി കണ്ണംങ്കര,അജ്മല്‍ അലി,ബിജു മലയില്‍,ഹെല്‍പ്പ് ഡസ്‌ക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ അസ്ലം.കെ, അനൂപ്, കാര്‍ത്തിക് മുരിംഗമംഗലം, അഖില്‍ സന്തോഷ്,റോബിന്‍ വല്യന്തി, അഖില്‍ അജി എന്നിവര്‍ നേതൃത്വം നല്‍കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഘോഷയാത്രയെ സ്വീകരിച്ചത്.ഭക്ഷണ വിതരണവും നടത്തി.