ശബരിമല ഭക്തര്‍ക്ക് അടിയന്തര സൗകര്യങ്ങള്‍ ഒരുക്കണം; അടിയന്തര സിറ്റിംഗ് നടത്തി ഹൈക്കോടതി

Jaihind Webdesk
Monday, December 25, 2023

 


ശബരിമല ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. അവധി ദിനത്തില്‍ ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്‌പെഷ്യല്‍ സെറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കോട്ടയം, പാലാ, പൊന്‍കുന്നം അടക്കമുള്ള സ്ഥലങ്ങളില്‍ തടഞ്ഞുവച്ചിരിക്കുന്ന ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ട്. ഇക്കാര്യങ്ങള്‍ പരിഹരിക്കണം. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപ്പെടണം. യാതൊരു ബുക്കിംഗും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണം. പൊന്‍കുന്നത്ത് സൗകര്യങ്ങളില്ലെന്ന് പരാതികള്‍ക്കിടയിലാണ് അവധി ദിവസം ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയത്.