ശബരിമല: സമരം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്

ശബരിമല വിഷയത്തിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. സാമുദായിക ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് എതിരെ കേസ് എടുക്കണം. ഇക്കാര്യം നിയമവിദഗ്ധരുമായി ആലോചിക്കുമെന്ന് രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനങ്ങൾ വിശദീകരിച്ച കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപള്ളി രാമചന്ദ്രൻ പറഞ്ഞു. ശബരിമല വിഷയം. ചർച്ച ചെയ്യാൻ അടിയന്തരമായി നിയമസഭ വിളിച്ചുചേർക്കണമെന്നും രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. വിശാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ വീട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.

ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താൻ പദയാത്രകൾ സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം, ആലപ്പുഴ ,തൃശൂർ, തൊടുപുഴ എന്നിവടങ്ങളിൽ നിന്നും കെ മുരളീധരൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ പത്തനംതിട്ടയിലേക്ക് കാൽനട പ്രചരണ ജാഥ നടത്തും. നവംബർ 15ന് ജാഥ പത്തനംതിട്ടയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സംഗമം കോൺഗ്രസ് പ്രവർ‍ത്തകസമിതി അംഗം എ.കെ ആന്‍റണി ഉദ്ഘാടനം ചെയ്യും.

https://youtu.be/pKBDA46Ez7g

പദയാത്രയുടെ ഭാഗമായി മലബാറിലെ ആറ് ജില്ലകളിൽ നടക്കുന്ന വാഹന പ്രചരണ ജാഥയക്ക് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ നേതൃത്വം നൽകും. ശബരിമല സമരത്തെ ബി.ജെ.പി ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. കേന്ദ്ര സർക്കാരിന്‍റെ നിർദേശപ്രകാരമാണ് അയ്യപ്പഭക്തരെ തല്ലിച്ചതച്ചതെന്ന് മുഖ്യമന്ത്രി പറയുന്നു. ഇക്കാര്യത്തിൽ ബി.ജെ.പി നിലപാട് വ്യക്തമാക്കണം. ശബരിമലയിൽ പോലീസിന് വീഴ്ച പറ്റിയതായി ഡി.ജി.പി പറഞ്ഞ സാഹചര്യത്തിൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം. നാണം കെട്ട നടപടികളാണ് പോലീസ് ശബരിമലയിൽ സ്വീകരിച്ചത്. കേരളത്തിൽ സാമുദായിക ചേരിതിരിവിന് ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് എതിരെ കേസ് എടുക്കേണ്ടതാണെന്നും മുല്ലപള്ളി രാമചന്ദ്രൻ പറഞ്ഞു.

പഴയ തിയേറ്ററുകളിലെ സിനിമാ പ്രദർശനത്തിന് സമാനമായിരുന്നു മുഖ്യമന്ത്രിയുടെ യു.എ.ഇയിലെ യോഗങ്ങൾ. ഒരു ദുരന്തത്തിന്‍റെ ഗൗരവം ഉൾകൊള്ളുന്ന യോഗങ്ങൾ അല്ല അവിടെ നടന്നത്. വിദേശത്ത് പോയി കേന്ദ്ര സർക്കാരിനെ വിമർശിച്ചത് ശരിയായില്ല. നരേന്ദ്ര മോദിയും മുമ്പ് ഇത് ചെയ്തിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

kpccSabarimalamullappally ramachandran
Comments (0)
Add Comment