ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് അമ്പലപ്പുഴയിൽ നാമജപ റാലി

Jaihind Webdesk
Monday, October 8, 2018

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പന്‍റെ മാതൃസ്ഥാനീയർ ആയ അമ്പലപ്പുഴക്കാർ നാമജപ റാലിയിൽ സംഘടിപ്പിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപം നടന്ന പൊതുയോഗം പന്തളം കൊട്ടാരം നിർവ്വാഹക സമതി പ്രസിഡന്‍റ് പി.ജി ശശികുമാര വർമ്മ ഉദ്ഘാടനം ചെയ്തു

ഇരട്ടകുളങ്ങര ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട നാമജപ യാത്ര അമ്പലപ്പുഴ കച്ചേരി ജംഗ്ഷൻ വഴി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽ സമാപിച്ചു. സത്രീകളടക്കം നൂറുകണക്കിന് ആളുകൾ നാമജപയാത്രയിൽ അണിനിരന്നു.

തുടർന്ന് നടന്ന സമാപന സമ്മേളനം പന്തള കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡൻറ് ശശികുമാര വർമ്മ ഉദ്ഘാടനം ചെയ്തു

സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ, ഡോ.അമ്പലപ്പുഴ ഗോപകുമാർ, തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/watch?v=Rs0dVptzJio