ശബരിമല തീർത്ഥാടകർക്ക് ആശ്വാസമേകി ഹെൽപ്പ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു

Jaihind Webdesk
Friday, November 22, 2024

പത്തനംതിട്ട: പതിവു തെറ്റിക്കാതെ ശബരിമല തീർത്ഥാടകർക്ക് ആശ്വാസമേകി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് ഹെൽപ്പ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനോദ്ഘാടനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ശബരിമല ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡൻ്റ് നഹാസ്പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.

മുൻ മന്ത്രി പന്തളം സുധാകരൻ, ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ, മുഹമ്മദ് ഹാഷിം അസ്ഹരി, യുഡിഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, മുൻ കെ പി സി സി മെമ്പർ അഡ്വ: ജയവർമ്മ, ബാബുജി ഈശോ, അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മനോഷ് ഇലന്തൂർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ: ലിനു മാത്യു മള്ളേത്ത്, റിജോ വള്ളംകുളം, അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ സുനിൽ യമുന, റ്റിജോ സാമുവേൽ, യൂത്ത് കെയർ ജില്ലാ കോഡിനേറ്റർ ജിബിൻ ചിറക്കടവിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു തയ്യിൽ, കെ എസ് ആർ ടി സി ഡി.റ്റി.ഒ തോമസ്, കോൺഗ്രസ് എഴുമറ്റൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് നഹാസ് എഴുമറ്റൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നാസർ തോട്ടമണ്ണിൽ, കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം തൗഫീക്ക് രാജൻ, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് അസ്‌ലം കെ അനൂപ്, ജനറൽ സെക്രട്ടറി കാർത്തിക്ക് മുരിങ്ങമംഗലം, ജില്ലാ കമ്മിറ്റി അംഗം ആകാഷ് ഇലഞ്ഞാന്ത്രമണ്ണിൽ, യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജുമൽ നാസർ, യൂത്ത് കോൺഗ്രസ് മലയായപ്പുഴ മണ്ഡലം പ്രസിഡൻ്റ് സുധീഷ് സി പി, രാധാകൃഷ്ണൻ നായർ, മാരിക്കണ്ണൻ, കെ എസ് യു ടൗൺ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് അർഫാൻ, ഹരിഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.

വടശ്ശേരിക്കര അയ്യപ്പ മെഡിക്കൽ കോളേജിലെ പ്രത്യേക സംഘത്തിൻ്റെ സേവനവും ഹെൽപ്പ് ഡസ്ക്കിൽ ലഭ്യമാണ്. മണ്ഡലകാലം സമാപിക്കുന്നത് വരെ 24 മണിക്കൂറും ഹെൽപ്പ് ഡെസ്ക്കിൻ്റെ പ്രവർത്തനം ലഭ്യമാക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട വ്യക്തമാക്കി