കടവല്ലൂരിൽ ശബരിമല തീർത്ഥാടകർ അപകടത്തില്‍പെട്ടു; 5 പേർക്ക് പരിക്ക്

Jaihind Webdesk
Tuesday, December 13, 2022

തൃശൂർ:  കടവല്ലൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിരിച്ചിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ കുമാർ, രാഘവേന്തർ, അശ്വനാഥ്, ശേഖർ, സുദർശൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ കുമാറിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.