
ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം. തൃശൂരില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന 13 ഓളം ഭക്തര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിക്കേറ്റവരെ ഉടന്‍ തന്നെ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. കരിങ്കുന്നത്തിന് സമീപത്തെ ഇറക്കത്തില്‍ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടകാരണം എന്താണെന്ന് നിലവില്‍ വ്യക്തമല്ല. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.