ശബരിമല തീർത്ഥാടനം: കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ. മുരളീധരൻ എംപി

Jaihind Webdesk
Thursday, December 7, 2023

 

ന്യൂഡൽഹി: ശബരിമല തീർത്ഥാടന സമയമായതിനാലും ക്രിസ്മസ്, ന്യൂ ഇയർ അവധിയായതിനാലും മെട്രോ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കെ. മുരളീധരൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടന സമയമായതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുടെ തിരക്ക് കണക്കിലെടുക്കണം. ഒപ്പം കൊവിഡ് സമയത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണെമന്നും കെ. മുരളീധരൻ എംപി കൂട്ടിച്ചേർത്തു.