ശബരിമല മകരവിളക്ക് ഇന്ന് ; മകരജ്യോതി ദര്‍ശനം കാത്ത് ആയിരങ്ങള്‍

Jaihind Webdesk
Tuesday, January 14, 2025


പത്തനംതിട്ട : ശബരിമല മകരവിളക്ക് ഇന്ന് . പര്‍ണ്ണശാലകള്‍ കെട്ടി ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് മകരവിളക്ക് മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുന്നത് .ഭക്തരുടെ സുരക്ഷയ്ക്കായി അയ്യായിരം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.വൈകിട്ട് ആറ് മണിയോടെ തിരുവാഭരണ ഘോഷയാത്ര കൊടി മരച്ചുവട്ടില്‍ എത്തും.

ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ,തുടങ്ങിയവര്‍ ചേര്‍ന്ന് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങിയ ശേഷം മഹാദീപാരാധന നടക്കും.

മകരവിളക്ക് ദര്‍ശനശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് പോകാന്‍ തീര്‍ത്ഥാടകരെ അനുവദിക്കില്ലെന്നും, അതെസമയം ഭക്തജനങ്ങള്‍ പൊലീസിന്റെ നിര്‍ദ്ദേശം പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.