Live Updates: ശബരിമലയില്‍ നാടകീയ സംഭവവികാസങ്ങള്‍

Jaihind Webdesk
Monday, November 19, 2018

10.00 AM

കെ.പി ശശികല സന്നിധാനത്തേക്ക് തിരിച്ചു.

08.40 AM

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിലയ്ക്കലില്‍. അല്‍പസമയത്തിനകം സന്നിധാനത്തേക്ക് പോകും.

ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം.

ശബരിമലയെ യുദ്ധഭൂമിയാക്കുന്നത് ശരിയല്ലെന്നും മന്ത്രി.

08.30 AM

കെ.പി ശശികല സന്നിധാനത്തേക്ക്. പമ്പയിലെത്തി.

07.45 AM

ശശികലയ്ക്ക് പോലീസ് നിര്‍ദേശങ്ങള്‍ കൈമാറി. ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങാന്‍ പാടില്ല. 6 മണിക്കൂറിനുള്ളില്‍ തിരിച്ചുവരണം. നാമജപപ്രതിഷേധം പാടില്ല.

07.30 AM

200 പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ്. അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ഇവരെ റാന്നി കോടതിയില്‍ ഹാജരാക്കും.

07.15 AM

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല പമ്പയിലേക്ക്. ശശികലയ്ക്കൊപ്പം എത്തിയ 2 പേരെ അറസ്റ്റ് ചെയ്തുനീക്കി.

07.00 AM

മണിയാര്‍ ക്യാമ്പിന് മുന്നില്‍ നാമജപ പ്രതിഷേധം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നു.

04:00 AM

നിലയ്ക്കലില്‍ നിന്ന് KSRTC ബസുകള്‍ കടത്തിവിടുന്നതിന് പോലീസ് നിയന്ത്രണം.

03:00AM

ശബരിമല നട തുറന്നു.

02:00 AM

സംസ്ഥാനവ്യാപകമായി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് യുവമോർച്ച.

01:45 AM

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധം. ശക്തമായ പോലീസ് സുരക്ഷ.

01:30 AM

സംസ്ഥാനവ്യാപകമായി നാമജപപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ശബരിമല കർമസമിതി. ആറന്മുള പോലീസ് സ്റ്റേഷന്‍ ബി.ജെ.പി-ആർ.എസ്.എസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു.

https://www.youtube.com/watch?v=whJiG788m4g

ശബരിമലയില്‍ ഇന്നലെ നടന്നത്

01:30 AM

പോകാന്‍ കൂട്ടാക്കാതെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത രണ്ടാമത്തെ സംഘത്തെയും പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നു.  ഇവരെ മണിയാര്‍ പോലീസ് ക്യാമ്പിലേക്കെന്ന് മാറ്റി.

12:45 AM

അറസ്റ്റ് ചെയ്തവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

12:15 AM

വിശദീകരണവുമായി പോലീസ്. അറസ്റ്റ് നിരോധനാജ്ഞ ലംഘിച്ചതിനെന്ന് വിശദീകരണം.

Sabarimala-Protest-14

പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്നു

12 AM

പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്നു. അറസ്റ്റിനിടെ ഒരാള്‍ക്ക് പരിക്ക്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Sun 11.45 PM

നെയ്യഭിഷേകം കഴിയുംവരെ അറസ്റ്റ് നീട്ടണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം. ആവശ്യം നിരാകരിച്ച് പോലീസ്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നടപടി ഒഴിവാക്കാനാവില്ലെന്ന് പോലീസ്.

Sun 11.30 PM

പോലീസ് മുന്നറിയിപ്പ് നല്‍കിയതിന് ശേഷവും പ്രതിഷേധം തുടരുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം.

Sun 11.15 PM

ഹരിവരാസനം പാടി നട അടച്ചതിന് ശേഷം പ്രതിഷേധം തുടരുന്നു.

Sun 11.00 PM

സന്നിധാനത്ത് ഹരിവരാസനം . തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ തര്‍ക്കം.

Sun 10:45 PM

വിരിവെക്കാന്‍ അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തം. പോലീസ് നടപ്പന്തലിൽ വെള്ളമൊഴിച്ചു. വലിയ നടപ്പന്തലിൽ നാമജപപ്രതിഷേധം.
Sun 10:30 PM

വലിയ നടപ്പന്തലിൽ അയ്യപ്പഭക്തരുടെ പ്രതിഷേധം. മാളികപ്പുറത്ത് വിരിവെക്കാൻ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞു. പോലീസിന്‍റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കെതിരെ നാമജപ പ്രതിഷേധം.