ശബരിമല നട കുംഭമാസ പൂജ; കനത്ത സുരക്ഷ; സന്നിധാനവും നിലയ്ക്കലും പമ്പയും പൊലീസ് വലയത്തില്‍

ശബരിമല: കുംഭമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രം ഇന്ന് വൈകീട്ട് 5ന് നട തുറഖഖക്കും. യുവതീപ്രവേശവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ 3 എസ് പിമാരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ സുരക്ഷയൊരുക്കാന്‍ സന്നിധാനവും നിലയ്ക്കലും പമ്പയും പൊലീസിന്റെ വലയത്തിലാക്കി. പതിനേഴുവരെ നിരോധനാജ്ഞ തുടരും.

സന്നിധാനത്ത് വി.അജിത്തിനും പമ്പയില്‍ എച്ച്. മഞ്ജുനാഥിനും നിലയ്ക്കലില്‍ പി.കെ.മധുവിനുമാണ് ചുമതല. ആറ് ഡിവൈഎസ്പിമാരും 12 സിഐമാരും ഡ്യൂട്ടിയിലുണ്ട്. 1375 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരെയും നാളെ രാവിലെ 10ന് ശേഷമേ നിലയ്ക്കലില്‍ നിന്നു സന്നിധാനത്തേക്കു പോകാന്‍ അനുവദിക്കൂ.

മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി നട തുറക്കും. 13ന് രാവിലെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ പൂജകള്‍ തുടങ്ങും 17 വരെ എല്ലാ ദിവസവും കളഭാഭിഷേകം ഉണ്ട്. 17 ന് രാത്രി 10 ന് നട അടയ്ക്കും.

Comments (0)
Add Comment