ശബരിമല കാനന പാത; സമയ നിയന്ത്രണം പിൻവലിക്കണം: പി.എ സലീം

Jaihind Webdesk
Tuesday, December 13, 2022

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയിലെ സമയ നിയന്ത്രണം പിൻവലിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എ സലീം ആവശ്യപ്പെട്ടു. രണ്ടായിരത്തി ഇരുപതിലും 21 ലും കോവിഡ് മൂലം നിരോധിച്ച കാനന പാതയിലെ തീർത്ഥാടനത്തിന് ഇപ്പോൾ സമയ നിയന്ത്രണം വെച്ചിരിക്കുന്നത് ശബരിമല തീർഥാടകരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. ശബരിമല തീർത്ഥാടനത്തിന്‍റെ അഭിവാജ്യ ഘടകമാണ് പരമ്പരാഗത കാനന പാതയെന്നും പി എ സലിം പറഞ്ഞു.

ഈ വർഷം നവംബർ 15നും 25നും  ഇടുക്കി ജില്ലാ കളക്ടർ ഇറക്കിയ രണ്ട് ഉത്തരവുകളിലൂടെയാണ് കാനന പാതയിലെ തീർത്ഥാടനത്തിന് സമയ നിയന്ത്രണം ഏർപ്പെടുത്തിയത് ഈ തീരുമാനം ലക്ഷക്കണക്കിന് തീർത്ഥാടകരുടെ വിശ്വാസങ്ങളെ ഹനിക്കുന്നതും കാനനക്ഷേത്രങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നതാണെന്നും പി എ സലീം ആരോപിച്ചു.