ശബരിമല: സര്‍ക്കാര്‍ അടി ഇരന്നുവാങ്ങിയെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ

Jaihind Webdesk
Sunday, January 20, 2019

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക സുപ്രീം കോടതിയില്‍ നല്‍കിയ സര്‍ക്കാര്‍ അടി ഇരന്നുവാങ്ങിയതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ. സർക്കാരിന്‍റെ പിടിവാശി ഇക്കാര്യത്തില്‍ ദോഷം ചെയ്തു. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഭക്തര്‍ പിന്തിരിഞ്ഞ സാഹചര്യമാണുണ്ടായത്. മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും ശശികുമാര്‍ വർമ ആവശ്യപ്പെട്ടു.

അതേസമയം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാരുമായി ചർച്ചകൾക്ക് തയാറാണെന്നും പന്തളം കൊട്ടാരം പ്രതിനിധി അറിയിച്ചു. പ്രശ്നം രമ്യമായി പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.