ശബരിമലയില്‍ ദ്വാരപാലക ശില്പത്തില് പൊതിഞ്ഞ സ്വര്‍ണം കാണാതായ സംഭവത്തില്‍ പദയാത്ര നടത്താന്‍ യുഡിഎഫ്. 18ന് ചെങ്ങന്നൂര്‍ മുതല്‍ പന്തളം വരെയാണ് പദയാത്ര കോണ്‍ഗ്രസ് പദയാത്രകള്‍ക്ക് പിന്നാലെയാണ് യുഡിഎഫും പ്രക്ഷോഭ പദയാത്ര സംഘടിപ്പിക്കുന്നത്.
14ന് കാസര്‍കോട് നിന്ന് കെ.മുരളീധരന്റെയും പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷിന്റെയും തിരുവനന്തപുരത്ത് നിന്ന് അടൂര്‍ പ്രകാശിന്റെയും നേൃത്വത്തില്‍ കോണ്‍ഗ്രസിന്റെ മേഖല ജാഥകള്‍ തുടങ്ങും. ബെന്നി ബെഹ്നാന് നയിക്കുന്ന ജാഥ 15 ന് മുവാറ്റുപുഴയില്‍ നിന്ന് തിരിക്കും. നാലു ജാഥകളും പതിനെട്ടിന് പന്തളത്ത് സംഗമിക്കും. കോണ്‍ഗ്രസിന്റെ മേഖല ജാഥകള്‍ ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം ആയിരിക്കും യുഡിഎഫ് നേതൃത്വത്തിലുള്ള പദയാത്ര. മേഖലാജാഥകളുടെയും പദയാത്രയുടെയും സമാപനം ജനകീയ സംഗമം ആക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണിയോഗം തീരുമാനിച്ചു. തുടര്‍ പരിപാടികളില്‍ തീരുമാനിക്കാന്‍ 21ന് വീണ്ടും മുന്നണി യോഗം ചേരും.