ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നിയമസഭാ സ്തംഭിപ്പിക്കും. തുടര്‍ച്ചയായ മൂന്നാം ദിവസവും വിഷയം സഭയില്‍ അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. ശക്തമായ പ്രതിഷേധവുമായി വിഷയം ഇന്നും സഭയില്‍ അവതരിപ്പിച്ച് സ്വര്‍ണ കൊള്ളയില്‍ ഒളിച്ചുകളിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കും.
ശബരിമല അഡ്മിനിസ്‌ട്രേറ്ററായിരുന്ന മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തത് ചൂണ്ടിക്കാട്ടിയാകും സര്‍ക്കാരിന്റെ പ്രതിരോധം. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ കാര്യോപദേശക സമിതി യോഗം ചേരും. കേസില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിക്കും. അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കാനിരിക്കെയാണ് വിജിലന്‍സ് കൂടുതല്‍ പേരില്‍നിന്ന് മൊഴിയെടുക്കുന്നത്.