ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ. എസ് ബൈജുവിന് ജാമ്യം; ജയിലില്‍ തുടരും

Jaihind News Bureau
Thursday, February 12, 2026

 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ. എസ്. ബൈജുവിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് ബൈജുവിന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘം വീഴ്ചവരുത്തിയതോടെയാണ് ബൈജു ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് കളമൊരുങ്ങിയത്.

ജാമ്യം ലഭിച്ചെങ്കിലും ബൈജുവിന് ജയില്‍ മോചിതനാകാന്‍ കഴിയില്ല. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ കവര്‍ച്ചാ കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ബൈജുവിന് കസ്റ്റഡിയില്‍ തുടരേണ്ടിവരും. അതേസമയം ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ റിമാന്‍ഡ് വീണ്ടും നീട്ടി. 14 ദിവസത്തേയ്ക്കാണ് വിജിലന്‍സ് കോടതി റിമാന്‍ഡ് നീട്ടിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇദ്ദേഹത്തെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നില്ല.