തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം കേരളം രൂപം കൊണ്ടതിന് ശേഷം ഔദ്യോഗിക തലത്തില്‍ നടന്ന ഏറ്റവും വലിയ കൊള്ളയാണെന്ന് ടി. സിദ്ദിഖ് എംഎല്‍എ. വിഷയം നിയമസഭയില്‍ നാല് ദിവസമാണ് പ്രതിപക്ഷം ശക്തമായി ഉന്നയിച്ചതെന്നും, ദേവസ്വം മന്ത്രി രാജിവെച്ച് നിലവിലെ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയില്‍ നടന്നത് ഒരു വലിയ ഗൂഢാലോചനയ്ക്ക് ശേഷമുള്ള കൊള്ളയാണെന്ന് ടി. സിദ്ദിഖ് തുറന്നടിച്ചു. സംസ്ഥാന സര്‍ക്കാരിനും ഭരണകക്ഷിയായ സി.പി.എമ്മിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. സി.പി.എം എല്ലാകാലത്തും വിശ്വാസികള്‍ക്കെതിരായ നിലപാടാണ് എടുത്തിട്ടുള്ളത്. ശബരിമല സ്വര്‍ണ്ണക്കൊള്ള ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പോലീസ് സംരക്ഷണയില്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയത് സി.പി.എമ്മിന്റെ വിശ്വാസ വിരുദ്ധ നിലപാടുകള്‍ക്ക് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്ത്രിമാര്‍ക്കെതിരെ പരസ്യമായി പ്രസംഗിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.എം വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ഏറെ ഗൗരവകരമായ വിഷയമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഔദ്യോഗിക തലത്തില്‍ ഇത്രയും വലിയ കൊള്ള നടക്കുന്നതെന്നും ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേവസ്വം മന്ത്രി ഉടന്‍ രാജിവെക്കണം എന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. കൂടാതെ, ഈ കൊള്ളയ്ക്ക് കൂട്ടുനിന്ന നിലവിലെ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യമുയര്‍ത്തി. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.