ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മേഖലാ ജാഥകള്‍ക്ക് ഒക്ടോബര്‍ 14ന് തുടക്കമാകുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ. പാലക്കാട്, കാസര്‍കോഡ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ജാഥകള്‍ 14നും മുവാറ്റുപുഴയില്‍ നിന്നുമുള്ള ജാഥ 15നും ആരംഭിക്കും. 17ന് നാലു ജാഥകളും ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം 18ന് പന്തളത്ത് സമാപിക്കും.
പാലക്കാട് നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന ജാഥ രാവിലെ 10ന് തൃത്താലയില്‍ നിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് പാലക്കാട്, 6ന് വടക്കഞ്ചേരി, 15 ബുധനാഴ്ച രാവിലെ 10ന് ചേലക്കര, വൈകുന്നേരം 3ന് ഗുരുവായൂര്‍, 4ന് തൃശ്ശൂര്‍ ടൗണ്‍, 16 വ്യാഴാഴ്ച രാവിലെ 10ന് ആലുവ,വൈകുന്നേരം 3ന് തൃപ്പുണിത്തുറ, 5ന് തുറവൂര്‍, 17 വെള്ളിയാഴ്ച രാവിലെ 10ന് ആലപ്പുഴ,വൈകുന്നേരം 3ന് അമ്പലപ്പുഴ, അവിടെ നിന്നും ഹരിപ്പാട് വഴി രാത്രി 7ന് ചെങ്ങന്നൂരും എത്തും. രാഷ്ട്രീയകാര്യ സമിതി അംഗം ടിഎന്‍ പ്രതാപന്‍ ജാഥയുടെ വൈസ് ക്യാപ്റ്റനും കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സി.ചന്ദ്രന്‍,കെപി ശ്രീകുമാര്‍ എന്നിവര്‍ ജാഥാ മാനേജര്‍മാരുമാണ്.
കാസര്‍കോഡ് നിന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ നയിക്കുന്ന ജാഥ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാവിലെ 10ന് കാഞ്ഞങ്ങാട് നിന്ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3ന് കണ്ണൂര്‍,5ന് ഇരിട്ടി, 15 ബുധനാഴ്ച രാവിലെ 11ന് കല്‍പ്പറ്റ,വൈകുന്നേരം 3ന് താമരശ്ശേരി,4.30ന് കൊയിലാണ്ടി, 6ന് കോഴിക്കോട് മുതലകുളം, 16 വ്യാഴാഴ്ച രാവിലെ 10ന് നിലമ്പൂര്‍,വൈകുന്നേരം 3ന് മലപ്പുറം,5ന് എടപ്പാള്‍,17 വെള്ളിയാഴ്ച രാവിലെ 10ന് ഏറ്റുമാനൂര്‍,വൈകുന്നേരം 5ന് ചെങ്ങന്നൂരിലെത്തും. രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ധിഖ് ജാഥാ വൈസ് ക്യാപ്റ്റനും കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് ജാഥാ മാനേജരുമാണ്.
തിരുവനന്തപുരത്ത് നിന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി നയിക്കുന്ന ജാഥ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഗാന്ധിപാര്‍ക്കില്‍ നിന്ന് വൈകുന്നേരം 4ന് ഉദ്ഘാടനം ചെയ്യും. 15 ബുധനാഴ്ച രാവിലെ 10ന് കാട്ടാക്കട,ഉച്ചയ്ക്ക് 2ന് ചിറയിന്‍കീഴ്, വൈകുന്നേരം 5ന് കൊല്ലം, 16 വ്യാഴാഴ്ച രാവിലെ 10ന് ശാസ്താംകോട്ട, 11.30ന് കൊട്ടാരക്കര,ഉച്ചയ്ക്ക് 2ന് പുനലൂര്‍, വൈകുന്നേരം 5ന് കോന്നി, 17 വെള്ളിയാഴ്ച രാവിലെ 10ന് റാന്നി, ഉച്ചയ്ക്ക് 12ന് ആറന്മുള ഐക്കര ജംഗ്ഷന്‍, വൈകുന്നേരം 4ന് ചെങ്ങന്നൂരിലെത്തും. എം.വിന്‍സെന്റ് എംഎല്‍എ ജാഥാ വൈസ് ക്യാപ്റ്റനും കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മുധി ജാഥാ മാനേജരുമാണ്.
മൂവാറ്റുപുഴയില്‍ നിന്ന് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹ്നാന്‍ എംപി നയിക്കുന്ന ജാഥ ഒക്ടോബര്‍ 15ന് രാവിലെ 10ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിയും ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3ന് തൊടുപുഴ,5ന് പാല, 16 വ്യാഴാഴ്ച രാവിലെ 10ന് പൊന്‍കുന്നം,വൈകുന്നേരം 5ന് എരുമേലി, 17 വെള്ളിയാഴ്ച വൈകുന്നേരം 3ന് തിരുവല്ലയിലെത്തിയ ശേഷം രാത്രിയോടെ ജാഥ ചെങ്ങന്നൂരിലെത്തും. കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം ജാഥാ വൈസ് ക്യാപ്റ്റനും കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ബിഎ അബ്ദുള്‍ മുത്തലിബ് എന്നിവര്‍ ജാഥാ മാനേജര്‍മാരുമാണ്.