
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ചോദ്യങ്ങളുമായി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. ഇത്ര നാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ല എന്നാണ് ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥി ചോദിച്ചത്.
ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു. ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്നുള്ള ചോദ്യവും ശ്രീലേഖ ഉന്നയിച്ചിട്ടുണ്ട്. അതേസമയം വിമര്‍ശനം ശക്തമായതോടെ താന്‍ ഇരയ്‌ക്കൊപ്പമാണെന്നും നിലപാട് തിരുത്തിയിട്ടില്ലെന്നും കുറ്റം ചെയ്തവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ആര്‍ ശ്രീലേഖ തിരുത്തി.