കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർ അന്തരിച്ചു

Jaihind Webdesk
Friday, June 18, 2021

കൊച്ചി : കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ രോഗ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു.  കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാനൂറിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്.