സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും വിവാദ ഭൂമിയിൽ വീട് നിർമ്മാണം തുടർന്ന് എസ് രാജേന്ദ്രൻ എംഎല്‍എ

Jaihind News Bureau
Friday, May 29, 2020

S-Rajendran-MLA

 

സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും മൂന്നാർ ഇക്കാ നഗറിലെ വിവാദ ഭൂമിയിൽ വീട് നിർമ്മാണം തുടർന്ന് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. റവന്യു വകുപ്പിന്‍റെ എൻ ഒ സി ഇല്ലാതെ എം എൽ എ വീട് നിർമ്മാണം നടത്തുന്ന വാർത്ത ജയ്ഹിന്ദ് ന്യൂസ് നേരത്തെ പുറത്തു കൊണ്ടു വന്നിരുന്നു. ഇതേ തുടർന്ന് ദേവികുളം സബ് കളക്ടർ നിര്‍മ്മാണത്തിന് സ്റ്റോപ് മെമ്മോയും നൽകി. എന്നാൽ സർക്കാർ ഉത്തരവുകൾ ലംഘിച്ച് എംഎൽഎ നിർമ്മാണം തുടരുകയാണ്.

അതേസമയം നിർമ്മാണം ശ്രദ്ധയിൽപെട്ടെന്നും മൂന്നാർ വില്ലേജ് ഓഫിസറോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേവികുളം സബ് കളക്ടർ അറിയിച്ചു. കെട്ടിട നിർമ്മാണത്തിന് എം എൽ എ അനുമതി തേടിയെങ്കിലും ആവശ്യമായ രേഖകൾ ഹാജരാക്കാത്തതിനാൽ അനുമതി നൽകാനായിട്ടില്ലെന്നുമാണ് ദേവികുളം സബ് കളക്ടറുടെ നിലപാട്.