എംഎം മണിക്കെതിരായ എസ് രാജേന്ദ്രന്‍റെ കത്ത് പുറത്ത്

Jaihind Webdesk
Wednesday, January 5, 2022

ഇടുക്കി : എംഎം മണി അപമാനിക്കുന്നെന്നും പാർട്ടി ഒറ്റപ്പെടുത്തുന്നുവെന്നും അറിയിച്ച് സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ എഴുതിയ കത്ത് പുറത്ത്.  ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശി യുടെ നേതൃത്വത്തിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നു. ഇക്കാര്യം കേന്ദ്ര കമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചു.
കെവി ശശി തന്നെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നും മാറ്റി നിർത്തിെയന്നും യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെവി ശശി തന്നെ അപമാനിച്ചുവെന്നും രാജേന്ദ്രന്‍ കത്തില്‍ പറയുന്നു.

എംഎൽഎ ഓഫിസിൽ വെച്ച് പാർട്ടിയിലെ പ്രശ്നങ്ങൾ അറിയിച്ചപ്പോൾ എംഎം മണി അപമാനിച്ചു. അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനായിരുന്നു നിർദേശം.
ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രൻ സഹായിച്ചാൽ എന്‍റെ സ്വഭാവം മാറുമെന്ന് എംഎം മണി പറഞ്ഞു.

എം.എം. മണി സമ്മേളനങ്ങളിൽ പരസ്യമായി അപമാനിക്കുമെന്ന് ഭയന്നാണ് സമ്മേളനങ്ങളിൽ നിന്നും വിട്ട് നിന്നത്. ഇക്കാര്യം ജില്ലാ സെക്രട്ടറിയെ അറിയിച്ചിരുന്നെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.

പള്ളൻ എന്ന ജാതിയുടെ പേരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി അംഗത്വത്തിൽ തുടരാൻ അനുവദിക്കണമെന്നും  രാജേന്ദ്രൻ കത്തിലൂടെ ആവശ്യപ്പെട്ടു.