അമിത ഇന്ധന നികുതി ; പൊതു ഗതാഗത സംവിധാനത്തിന് നീണ്ട നിര : രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, June 30, 2021

ന്യൂഡല്‍ഹി: രാജ്യത്ത് അനിയന്ത്രിതമായി വര്‍ധിക്കുന്ന ഇന്ധനവിലയെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പൊതുഗതാഗത മേഖലയില്‍ തിരക്ക് വര്‍ധിക്കുന്നതിന്‍റെ കാരണം കൊവിഡ് നിയന്ത്രണങ്ങള്‍ കാരണമുള്ള പ്രതിസന്ധി മാത്രമല്ലെന്നും ഇന്ധന വില വര്‍ധനയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ പൊതുഗതാഗതത്തിനായുള്ള നീണ്ടവരിക്ക് കാരണം കൊവിഡ് നിയന്ത്രണങ്ങളാലുള്ള പ്രതിസന്ധി മാത്രമല്ല.

യഥാര്‍ഥ കാരണം അറിയാന്‍,  നാട്ടിലെ പെട്രോള്‍- ഡീസലിന്‍റെ നിരക്ക് പരിശോധിച്ചാല്‍ മതി,’ രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പറഞ്ഞു.