കരിപ്പൂരില്‍ വീണ്ടും സ്വർണ്ണവേട്ട; രണ്ട് യാത്രക്കാരില്‍ നിന്ന് 79 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

Jaihind Webdesk
Thursday, June 23, 2022

 

മലപ്പുറം : കരിപ്പൂരിൽ വൻ സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 824 ഗ്രാം സ്വർണ്ണം കസ്റ്റംസ് പിടികൂടി. മുക്കം സ്വദേശി ഖലീലു റഹ്മാൻ, നാദാപുരം സ്വദേശി മുഹമ്മദ് ഫസൽ എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. മിശ്രിത രൂപത്തിലുള്ള സ്വർണ്ണം ഗുളികരൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു പരിശോധനയിൽ കണ്ടെത്തിയത്. 79 ലക്ഷം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.