കരിപ്പൂരില്‍ വീണ്ടും സ്വർണ്ണവേട്ട; 70 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ട് പേർ പിടിയില്‍

Jaihind Webdesk
Sunday, April 3, 2022

മലപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണ വേട്ട. വിപണിയിൽ 70 ലക്ഷത്തോളം രൂപ വിലവരുന്ന 1.4 കിലോഗ്രാം സ്വർണ്ണം പിടികൂടി. മിശ്രിത രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിന് രണ്ട് യാത്രക്കാരെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. ദുബായിൽ നിന്നും സ്പൈസ് ജെറ്റിൽ വന്നിറങ്ങിയ കോഴിക്കോട് കല്ലായി സ്വദേശി സാബിറലി, വടകര സ്വദേശി അബ്ദുൽ സലാം എന്നിവരാണ് പിടിയിലായത്.