‘രൂപ ഇടിയുന്നതല്ല, ഡോളറിന്‍റെ മൂല്യം കൂടുന്നതാണ്’: നിർമലാ സീതാരാമന്‍

വാഷിങ്ടണ്‍: രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതില്‍ വിചിത്ര പ്രതികരണവുമായി ധനമന്ത്രി നിർമലാ സീതാരാമന്‍.  മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപയുടേത് മികച്ച പ്രകടനമാണെന്ന് ധനമന്ത്രി പറഞ്ഞു. രൂപയുടെ മൂല്യം ഇടിയുന്നില്ലെന്നും ഡോളറിന്‍റെ മൂല്യം തുടര്‍ച്ചയായി ശക്തിപ്പെടുകയാണെന്നും നിർമലാ സീതാരാമന്‍ അഭിപ്രായപ്പെട്ടു.

‘രൂപയുടെ മൂല്യം ഇടിയുന്നില്ല. ഡോളറിന്‍റെ മൂല്യം തുടർച്ചയായി ശക്തിപ്പെടുന്നു. ഇതിന്‍റെ സാങ്കേതിക കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഡോളറിന്‍റെ മൂല്യം ഉയരുമ്പോൾ ഇന്ത്യൻ രൂപ ചെറുത്തുനിന്നിട്ടുണ്ട്. വളർന്നുവരുന്ന മറ്റു പല കറൻസികളെക്കാളും മികച്ച പ്രകടനമാണ് രൂപ നടത്തിയത്’– ധനമന്ത്രി പറഞ്ഞു.

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. ഡോളറിന്‍റെ മൂല്യം ശക്തിപ്പെടുന്നതാണ് ഇപ്പോഴത്തെ മൂല്യതകര്‍ച്ചയ്ക്ക് കാരണമെന്നും രൂപയുടെ മൂല്യം കുറയുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. യുഎസ് സന്ദര്‍ശന വേളയില്‍ വാഷിങ്ടണില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം.

 

Comments (0)
Add Comment