പാലക്കാട് ആർഎസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടി

പാലക്കാട് : ജില്ലയില്‍ ചോരക്കളി അവസാനിക്കുന്നില്ല. അർഎസ്എസ് പ്രവർത്തകന്‍ മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനാണ് വെട്ടേറ്റത്. ബൈക്കില്‍ എത്തിയ അക്രമി സംഘം കടയില്‍ കയറി വെട്ടുകയായിരുന്നു.  പരിക്കേറ്റ ശ്രീനിവാസനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആർഎസ്എസ് മുന്‍ ശാരീരിക ശിക്ഷക് ആണ് ശ്രീനിവാസന്‍.

കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ ആർഎസ്എസ് പ്രവർത്തകരാണെന്ന തെളിവുകള്‍ പുറത്തുവരുമ്പോഴാണ് ജില്ലയില്‍ ആർഎസ്എസ്പ്രവർത്തകന്‍ അക്രമിക്കപ്പെട്ടത്.

Comments (0)
Add Comment