കേരള പൊലീസില്‍ ആർഎസ്എസ് ഗ്യാംഗ്; രൂക്ഷ വിമർശനവുമായി ആനി രാജ

Jaihind Webdesk
Wednesday, September 1, 2021

കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ദേശീയ നേതാവ് ആനി രാജ. പൊലീസ് അനാസ്ഥ കൊണ്ട് സംസ്ഥാനത്ത് മരണമുണ്ടാകുന്നു. മുഖ്യമന്ത്രി വിഷയം ഗൗരവമായി കാണണമെന്നും ആനി രാജ പറഞ്ഞു.

സ്ത്രീസുരക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസ് ബോധപൂര്‍വം ഇടപെടുന്നുവെന്ന് ആനി രാജ ആരോപിച്ചു. ഇതിനായി ആര്‍എസ്എസ് ഗ്യാംഗ് പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും ആനിരാജ ആവശ്യപ്പെട്ടു.  ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും കത്ത് നല്‍കും.