തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ ജില്ലാ കാര്യാലയത്തില്‍ റെയ്ഡ് നടത്തി ആയുധശേഖരം കണ്ടെത്തി. ഹര്‍ത്താല്‍ ദിനത്തില്‍ പോലീസ് സ്‌റ്റേഷനില്‍ ബോംബെറിഞ്ഞതുള്‍പ്പെടെയുള്ള അക്രമങ്ങളെത്തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. നെടുമങ്ങാടുള്ള ആര്‍.എസ്.എസ് കാര്യാലയത്തിലാണ് റെയ്ഡ്. എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തുന്നത്. വടിവാള്‍, കത്തി, ദണ്ഡുകള്‍, കല്ലുകളുടെ ശേഖരം തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു.പോലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ ആർ.എസ്.എസ്.കാര്യവാഹ് പ്രവിൺ ഒളിവിൽ കഴിഞ്ഞതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് പ്രവീണ്‍ ബോംബെറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധന. നാലു ബോംബുകളാണ് പ്രവീണ്‍ സ്റ്റേഷനിലേക്കെറിഞ്ഞത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുന്നില്‍ വീണാണ് ഇവ പൊട്ടിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടി രക്ഷപ്പെടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്.ഐയുടെ കൈ ഒടിയുകയും ചെയ്തു.